തൊടുപുഴ: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. 1.വണ്ടന്മേട് സ്വദേശി (69). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 3. കുമളി റോസാപൂക്കണ്ടം സ്വദേശി (52).ചെക്പോസ്റ്റ് ജീവനക്കാരനാണ്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 4. ഉടുമ്പന്നൂർ സ്വദേശി (50). ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.