ഇടുക്കി: കൊവിഡ് ഡ്യൂട്ടിയ്ക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് നിയോഗിതിൽ ഹാജരാകാത്ത അദ്ധ്യാപകർക്കെതിരെ നടപടിയെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ.356 അദ്ധ്യാപകരെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത്. ഇതിൽ ഡ്യൂട്ടിയ്ക്ക് ഹാജരാകാതെയും നിശ്ചിത സമയത്തിനുള്ളിൽ കാരണം ബോധിപ്പിക്കാതെയും ഇരുന്ന 25 അദ്ധ്യാപകർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായിട്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് പ്രത്യേക കൊവിഡ് ഡ്യൂട്ടി ചുമതലപ്പെടുത്തി അദ്ധ്യാപകരെ നിയോഗിച്ചത്.