തൊടുപുഴ: പെട്ടിമുടിയിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ, ദുരിതാശ്വാസ ഫണ്ടിലെ വിവേചനത്തിനെതിരെ, സേവാഭാരതിയോടു കാണിക്കുന്ന നെറികേടിനെതിരെ തൊടുപുഴയിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് വിഷ്ണു പുതിയേടത്ത്, ജില്ലാ സെക്രട്ടറി അജിത്ത് ഇടവെട്ടി, യുവമോർച്ച തൊടുപുഴ മണ്ഡലം പ്രസിഡൻ്റ് മനു ഹരിദാസ്, തൊടുപുഴ മുനിസിപ്പൽ പ്രസിഡൻ്റ് ബി. വിശാഖ്, ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ, യുവമോർച്ച വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ്, അനുരാജ് രാജൻ എന്നിവർ പങ്കെടുത്തു.