പുറപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് പുറപ്പുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ സംഭാവന ചെയ്ത വസ്തുവിൽ പണിപൂർത്തീകരിച്ച പകൽവീടിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് നിർവഹിച്ചു. പഞ്ചായത്തിലെ വയോജനങ്ങളുടെ കൂട്ടായ്മക്കും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് പകൽ വീട്. പഞ്ചായത്തിലെ വയോജന ക്ലബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്തിനും സാമൂഹ്യക്ഷേമ വകുപ്പിനുമാണ് മേൽനോട്ടം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെനീഷ് മാത്യു, ലീലാമ്മ ജോസ്, ബിന്ദു ബെന്നി, ടോമിച്ചൻ മുണ്ടുപാലം, സുജ സലിംകുമാർ, ജോസ് പാറത്തട്ടേൽ, ആലിസ്‌ജോസ്, ആർ. ഗോപിനാഥൻ, എ.ആർ ഉഷ, ബിനുതോമസ് എന്നിവർ സംസാരിച്ചു.