അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി അരിക്കുഴയുടെ നേതൃത്വത്തിൽ 'കരിയർ പ്ലാനിംഗ് ജീവിതവിജയത്തിന്' എന്ന വിഷയത്തിൽ സൗജന്യ വിദ്യാഭ്യാസ വെബിനാർ നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള വിവിധ കോഴ്‌സുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ക്ലാസ് പ്രശസ്ത കരിയർ ഗുരു ബാബു പള്ളിപ്പാട്ട് (സെക്ഷൻ ഓഫീസർ എം.ജി യൂണിവേഴ്‌സിറ്റി) നയിച്ചു. വിഷ്ണു സോമരാജ് നേതൃത്വം നൽകി.