ചെറുതോണി: കൃഷിനാശം സംഭവിച്ചവർക്കുള്ള ആനുകൂല്യം പട്ടയം മാനദണ്ഡം നോക്കാതെ എല്ലാ കർഷകർക്കും നൽകണമെന്ന് ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുതോണി രാജീവ് ഭവനിൽ ജില്ലാ ചെയർമാൻ പി.ഡി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധിദർശൻ സമിതി സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം എം.ഡി.അർജുനൻ, എ.പി. ഉസ്മാൻ, ജില്ലാ ഭാരവാഹികളായ ജോയി ആനിത്തോട്ടം, ശ്രീനിവാസൻ അറക്കുളം, സി.പി.സലിം, ജനാർദ്ദനൻ പാരിപ്പത്ര, റ്റിന്റു സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.