ഇടുക്കി: രാജമല പെട്ടിമുടി ദുരന്തഭൂമിയിൽ ദുരക്ഷാപ്രവർത്തനത്തിനെത്തിയ സേവാഭാരതി പ്രവർത്തകരെ ദുരന്തമുഖത്തു നിന്ന് ആട്ടിയോടിക്കാൻ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.എം നടത്തിയ ശ്രമം ജനപ്രതിനിധിക്ക് ഭൂഷണമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സ്വാമിദേവചൈതന്യ പറഞ്ഞു. സന്നദ്ധ പ്രവർത്തകർ ധരിച്ചിരിക്കുന്ന വസ്ത്രംനോക്കിയല്ല അവരുടെ കർമ്മം നോക്കി വേണം വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു.