lap
വിഷ്ണുപ്രിയക്ക് ലാപ്‌ടോപ് നൽകി പി..ജെ ജോസഫ് എം..എൽ.എ ലാപ്ടോപ്പ് സമ്മാനിക്കുന്നു

പൂമാല : വികസന പദ്ധതികളുടെ ഉദ്ഘാടത്തിന് വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിൽ എത്തിയ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് മുമ്പിൽ നടത്തിയ വിഷ്ണുപ്രിയയുടെ അപേക്ഷയ്ക്ക് ഫലമുണ്ടായി.തിരുവനന്തപുരത്ത് വെള്ളായണി അഗ്രികൾച്ചർ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി അഗ്രിക്കൾച്ചർ ഡിഗ്രി കോഴ്‌സിന് പഠിക്കുന്ന മേത്തൊട്ടി കൈപ്ലാക്കൽ പരേതനായ കൃഷ്ണന്റെയും സുമയുടെയും മകൾ വിഷ്ണുപ്രിയക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ് അനിവാര്യമായിരുന്നു. പ്രതിഭകൾക്ക് കൈത്താങ്ങാകുകയാണ് നമ്മൾ ചെയ്യേണ്ടതെന്ന് ലാപ്‌ടോപ് വിതരണം ചെയ്ത് പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. പൂമാല ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സമയ സുകുമാരനും മികച്ച വിജയം നേടിയ ആഷ്‌ലി സണ്ണി (ഹയർ സെക്കണ്ടറി ), അമീഷ ജെയ്‌സൺ, ക്രിസ്റ്റീയമോൾ കെ.സി (എസ്.എസ്.എൽ.സി), ശ്രുത കീർത്തി ഷിനോദ് (എൽ.എസ്.എസ്) എന്നിവർക്കും വെള്ളിയാമറ്റം മണ്ഡലം ഗാന്ധിജി സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മെമന്റോ പി.ജെ.ജോസഫ് എം.എൽ.എ സമ്മാനിച്ചു.