മൂന്നാർ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചെണ്ടുവര എസ്റ്റേറ്റ് തൊഴിലാളി പളനി സ്വാമിയുടെ കുടുംബത്തിന് ന്യായമായ നഷ്ട പരിഹാരവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് മുൻ എം.എൽ.എ എ.കെ.മണി ആവശ്യപ്പെട്ടു. മരിച്ചയാളുടെ പ്രായം കണക്കാക്കി നഷ്ടപരിഹാരം നൽകണം. സന്ധ്യക്ക് തൊട്ടടുത്ത ലയത്തിൽ പോയി മടങ്ങുമ്പോഴാണ് ദാരുണമായ സംഭവം. തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ഉണ്ടാകാതിരിക്കാൻ നടപടി വേണമെന്നും മണി ആവശ്യപ്പെട്ടു.