ഇടുക്കി : തിരുവനന്തപുരം ആസ്ഥാനമായ ഹെൽപ്പിംഗ് ഹാന്റ്‌സ് സന്നദ്ധ സംഘടന പെട്ടിമുടി ദുരന്ത രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി 100 റെയിൻകോട്ട്, 600 മാസ്‌ക്, 300 സുരക്ഷ കണ്ണടകൾ, സാനിറ്റൈസർ എന്നിവ കളക്ടറേറ്റിൽ എത്തി ജില്ലാകളക്ടർ എച്ച്. ദിനേശന് കൈമാറി. മാസ്കുകൾ നൽകി ഇടുക്കി: കൊവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി ഓൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനകമ്മിറ്റി 14 ജില്ലകളിലും 20 പി.പി.ഇ കിറ്റ്, 3000 മാസ്‌ക്, 240 ബെഡ്ഷീറ്റ്, 200 ബോട്ടിൽ സാനിട്ടൈസർ, ബ്ലീച്ചിംഗ് പൗഡർ എന്നിവ എന്നിവ നൽകുന്നതിന്റെ ഭാഗമായി എസ്.പി ഓഫീസ്, ഇടുക്കി , ഡി.വൈ.എസ്.പി ഓഫീസ് കട്ടപ്പന, ഡി.എം.ഒ ഓഫീസ് ഇടുക്കി, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ്, ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 5000 മാസ്‌കുകൾ വിതരണം ചെയ്തു.