ഇടുക്കി : ഇടുക്കി ആരോഗ്യകേരളത്തിൽ (നാഷണൽ ഹെൽത്ത് മിഷൻ) കൊവിഡ് 19ആയി ബന്ധപ്പെട്ട് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുംള്ള ബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രിതലത്തിൽ കമ്പ്യൂട്ടർ വിഷയമായി പഠിച്ചിരിക്കണം., ഇംഗ്ലീഷ് മലയാളം പരിജ്ഞാനം. പ്രായപരിധി 2020 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ബന്ധപ്പെട്ട തസ്തികയുടെ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ടശേഷം അപേക്ഷ ഫോമും അനുബന്ധ രേഖകളും സ്‌കാൻ ചെയ്ത് ഓഗസ്റ്റ് 17 വൈകിട്ട് നാലിന് മുമ്പായി careersnhmidukki@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862232221.