തൊടുപുഴ : കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ തൊടുപുഴ ഡിപ്പോ സ്ഥിതി ചെയ്യുന്ന ഇടവെട്ടിയിൽ നിന്നും വിവിധ വിൽപ്പന സ്റ്റോറുകളിലേക്ക് ഒക്ടോബർ ഒന്ന്മുതൽ 2021 സെപ്തംബർ 30വരെയുള്ള കാലയളവിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് ദർഘാസ് തിയതി മുതൽ ഒരു വർഷത്തേയ്ക്ക് 1 ടൺ മുതൽ 10 ടൺ വരെ കപ്പാസിറ്റിയുള്ള ചരക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വാഹന ഉടമകൾ /വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 25 പകൽ 12.30.ദർഘാസ് തുറക്കുന്ന തീയതി 25/08/2020 പകൽ 02.30 മണിക്ക്. ശദവിവരങ്ങൾക്ക് ഇടവെട്ടിയിലെ ജില്ലാ ഡിപ്പോയുമായി ബന്ധപ്പെടുക.ഫോൺ നമ്പർ-04862-222704.(രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.)