തൊടുപുഴ: കൊവിഡ് വ്യാപനം തൊടുപുഴ മേഖലയിൽ കൂടി വരുന്ന സാഹചര്യത്തിൽ സാമൂഹിക അകലവും സർക്കാർ നിർദേശവും കർശനമായി പാലിക്കുന്നതിന് വ്യാപാരികൾ ജാഗ്രത കാണിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിലും ജനറൽ സെക്രട്ടറി നാസർ സൈരയും അറിയിച്ചു. ഓണം സീസൺ ആകുമ്പോഴേക്കും ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ വിലക്കുറവിൽ സാധന സാമഗ്രികൾ വില്പന നടത്തുമ്പോൾ നിയന്ത്രണങ്ങൾ വകവെക്കാതെ ജനങ്ങൾ തടിച്ച് കൂടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളും വ്യാപാരികളോട് സഹകരിക്കണം. ശരിയായ വിധം മാസ്ക് ധരിച്ചേ ജനങ്ങൾ സ്ഥാപനങ്ങളിൽ എത്താവൂ. ഹോമിയോ പ്രതിരോധ മരുന്ന് ശരിയായി കഴിച്ചിട്ടുള്ള ആളുകൾക്ക് കോവിഡ് വരാനുള്ള സാഹചര്യം വളരെ കുറവാണെന്ന് അനുഭവം കൊണ്ട് അറിയാൻ കഴിഞ്ഞതായും ഇരുവരും അറിയിച്ചു.