തൊടുപുഴ: മാധ്യമപ്രവർത്തകർക്കുനേരെ നടത്തുന്ന സൈബർ ആക്രമണം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും ജനകീയപ്രശ്നങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിൽ മാധ്യമങ്ങൾ നടത്തുന്ന ഇടപെടലുകൾ ആർക്കും വിസ്മരിക്കാൻ കഴിയില്ല. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തെറ്റുകൾ ചൂണ്ടികാണിക്കാനും അവ തിരിത്തിക്കാനുമുള്ള അവകാശം പത്രക്കാർക്കുണ്ട്. അധികാരത്തിന്റെ അഹങ്കാരവും ഹുങ്കും എല്ലാ കാലവും നിലനിൽക്കുകയില്ലെന്ന് ഭരിക്കുന്നവർ മനസിലാക്കണം. സഹിഷ്ണതയോടെ പ്രശ്നങ്ങൾ കേൾക്കാനും തെറ്റുകൾ തിരുത്താനുമുള്ള വിവേകമാണ് ഭരണാധികാരികൾക്ക് വേണ്ടത്. ഇനിയും മാധ്യമപ്രവർത്തകരെ അന്യായമായി ആക്രമിച്ചു കുറ്റാരോപിതരാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. അത്തരം നീക്കം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വിവേകമതികളായ കേരളജനത അതിനെ എതിർത്തു പരാജയപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു