കട്ടപ്പന: 15ന് നടത്താനിരുന്ന ദി ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അംഗങ്ങൾക്ക് ഈ വർഷത്തെ മാസവരി ഇളവുനൽകും. അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരം നൽകും. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്ന് വൈകുന്നേരത്തിന് മുമ്പ് എച്ച്.എം.ടി.എ. കട്ടപ്പന ഓഫീസിൽ നൽകണം.
സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് എച്ച്.എം.ടി.എ. ഓഫീസ് പരിസരത്ത് ദേശീയപതാകയും ഒൻപതിന് എച്ച്.എം.ടി.എ. പതാകയും പ്രസിഡന്റ് പി.കെ. ഗോപി പതാക ഉയർത്തും. തുടർന്ന്ഗാന്ധി സ്‌ക്വയറിലും അമർജവാൻ യുദ്ധ സ്മാരകത്തിലും എ.പി.ജെ. അബ്ദുൾകലാം സ്മാരകത്തിലും പുഷ്പാർച്ചന നടത്തുമെന്നും ഭാരവാഹികളായ പി.കെ. ഗോപി, എം.കെ. ബാലചന്ദ്രൻ, മനോജ് എബ്രഹാം, പി.കെ. സുരേഷ് എന്നിവർ അറിയിച്ചു.