കട്ടപ്പന: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ സേവേറിയോസ്. മരിച്ച കർഷകന്റെ കുടുംബാംഗങ്ങളും പൗരസമിതിയും ചേർന്ന് നടത്തുന്ന സമരത്തിനും അനിശ്ചിതകാല ദുഃഖാചരണത്തിനും ഇടുക്കി ഭദ്രാസനത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.