തൊടുപുഴ: കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ. വി.പി.അജിതന്റെ(55) മരണ കാരണം കൊവിഡ് മൂലം തന്നെയാണെന്ന് സ്ഥിരീകരിച്ചു.
പൊലീസിൽ ആദ്യം കൊവിഡ് ബാധിച്ച് മരിക്കുന്ന സംസ്ഥാനത്തെ ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ് അജിതൻ. ജൂലായ് 23നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം 31ന് രാത്രി മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.