മൂലമറ്റം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കുളമാവ് സ്വദേശി ബാബുക്കുട്ടനാണ് പരിക്കേറ്റത്. കുരുതിക്കളത്തിനു സമീപത്ത് ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു അപകടം. കുളമാവ് നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകൻ മുരുകനും ലോറി ഡ്രൈവറും ചേർന്ന് ബാബുക്കുട്ടനെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചു.