തൊടുപുഴ: സാധാരണക്കാരനു ഡിജിറ്റൽസേവനങ്ങൾ ലഭ്യമാക്കുന്നതിന്‌വേണ്ടിപോസ്റ്റ് ഓഫീസികളിൽ ആരംഭിക്കുന്നകോമൺ സർവീസ് സെന്റുകൾ ജില്ലയിലും തുടങ്ങി .
ഇടുക്കിപോസ്റ്റൽ ഡിവിഷന് കീഴിൽ തൊടുപുഴ ഹെഡ്‌പോസ്റ്റ് ഓഫീസ് ,കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസ് ,മൂന്നാർപോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് ഈസേവനം ആദ്യ ഘ ട്ടത്തിൽ ആരംഭിക്കുന്നത് .
73 ഇനംസേവനങ്ങളാണ് ഈ സെന്ററിലൂ ടെ നൽകുക. ആദ്യ ഘട്ടത്തിൽ 13 ഇനംസേവനങ്ങൾ ലഭിക്കും .പാൻകാർഡ് , പാസ്‌പോർട്ട് ,ലൈഫ് ഇൻഷുറൻസ് പുതുക്കൽ ,കുടിവെള്ള ബിൽ ,വൈദ്യുതി ബിൽ എന്നിവ അടക്കൽ , ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, ജീവൻ പ്രമാണ രജിസ്‌ട്രേഷൻ തുടങ്ങിയ സൗകര്യങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയിരിക്കുന്നത് . തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസ് കളിലൂടെ സാധാരണ പ്രവർത്തി സമയങ്ങളിൽ ലഭ്യമാണ് .വോട്ടെർ പട്ടികയിൽപേര്‌ചേർക്കൽ ,നേവി റിക്രൂട്ട്‌മെന്റ് അപേക്ഷ, ഇചലാൻ ,ഫാസ്റ്റാഗ് സർവീസ് ,ജി സ് ടി റിട്ടേൺ തുടങ്ങിയ വിവിധസേവനങ്ങളാണ് അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത് . സംസ്ഥാനത്തുള്ള അക്ഷയാകേന്ദ്രങ്ങളുടെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത് . സാധാരണ നിരക്കിലാണ് ഈസേവനങ്ങൾ നൽകുക . സംസ്ഥാന സർക്കാരിന്റെ നികുതി അടക്കമുള്ള വിവിധസേവങ്ങളും ഇതിലൂടെ നൽകാൻ പദ്ധതിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ 04862 222284 ,കട്ടപ്പന 04868 272392 ,മൂന്നാർ 04865 230280 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇടുക്കിപോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.