ഇടുക്കി:കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി കൊവിഡ് പരിശോധന നടത്തി. 177 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. സിബി ജോർജിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധന നടപടികൾ നടത്തിയത്. ഡോ. സിബിയെക്കൂടാതെ ഡോ. മാത്യുതരുൺ, ഡോ. ജിമ്മി ജെയിംസ് എന്നിവരും സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശ പ്രവർത്തകർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.