ഇടുക്കി: കാലവർഷക്കെടുതിയിൽ ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ 10.13 ലക്ഷം രൂപയുടെ നാശനഷ്ടം . കറവപ്പശു 4, കിടാവ് 1, കോഴി12, താറാവ് 200, തൊഴുത്ത് 20, കോഴിഫാം 1, ആട്ടിൻ കൂട് 1, താറാവ് ഫാം 1, പുൽകൃഷി എന്നിങ്ങനെയാണ് നഷ്ടം ഉണ്ടായത്. വണ്ണപ്പുറം, മൂന്നാർ, കട്ടപ്പന, കാന്തല്ലൂർ എന്നിവിടങ്ങളിലാണ് പശുക്കൾ ചത്തത്. അടിമാലി, മറയൂർ, ദേവികുളം എന്നിവിടങ്ങളിലാണ് തൊഴുത്തുകൾ തകർന്നത്. കന്നുകാലികൾക്കായി താല്ക്കാലിക തൊഴുത്തുകൾ ക്രമീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ കേരള ഫീഡ്‌സുമായി ബന്ധപ്പെട്ട് സൊസൈറ്റികളുമായി ചേർന്ന് കാലിത്തീറ്റ എത്തിച്ചു.മൂന്നാർ, പുറ്റടി എന്നിവിടങ്ങളിലായി 16 പശുക്കളും 23 ആടുകളുമാണ് താല്ക്കാലിക ഷെൽട്ടറുകളിൽ നിലവിലുള്ളത് . വാത്തിക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ കാലികൾക്കായും മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി കാലിത്തീറ്റ എത്തിച്ചു നല്കിയിരുന്നു. .