തൊടുപുഴ: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇരുപത്തഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ജില്ലയിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിച്ചു നൽകുക, കൃഷി നശിച്ചവർക്ക് അർഹമായ ധനസഹാ യം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എം.പി. ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു ഇന്ന് ഉപവസിക്കും. രാവിലെ ഒൻപതിന് ഉപവാസം യു. ഡി.എഫ്.ജില്ലാ ചെയർമാൻ അഡ്വ.എസ്.അശോകൻ ഉദ്ഘാടനം ചെയ്യും .