തുടങ്ങനാട്: പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ തുടങ്ങനാട് സെന്റ് തോമസ് എൽ പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യസത്തിന് വേണ്ടിയുള്ള മൊബൈൽ ഫോണുകൾ മാമ്മൻ കിഴക്കെക്കര സ്കൂൾ മാനേജർ ഫാ: തോമസ് പുല്ലാട്ടിന് കൈമാറി. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപ്പു ജോൺ ജോസഫ്, പഞ്ചായത്ത് അംഗം അഗസ്റ്റിൻ കള്ളിക്കാട്ട്, ഫാ: ഫ്രാൻസിസ് മാട്ടേൽ, പ്രിൻസിപ്പൽ സി: ലിസ്മരിയ, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ, സന്തു കാടൻകാവിൽ എന്നിവർ സംസാരിച്ചു. ജോബി മോൻ അഗസ്റ്റിൻ ഈരൂരിക്കൽ, റോയി മാമ്മൻ, ബെസ്റ്റിൻ മാത്യൂസ്, എന്നിവർ നേതൃത്വം നൽകി.