vatt
കാമാക്ഷിയിൽ നിന്നു പിടികൂടിയ കോട എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു.

ചെറുതോണി: എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 400 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. വ്യാജമദ്യം നിർമിക്കുന്നതിന് തയ്യാറാക്കിയ കോടയും വാറ്റുപകരണങ്ങളും തങ്കമണി എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന നെല്ലിപ്പാറ വലിയപറമ്പിൽ ബിജുവിന്റെ വീട്ടിൽ നിന്നാണ് 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. ബിജുവിന്റെ പേരിൽ നിരവധി മോഷണകേസുകളും നിലവിലുണ്ടന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി വീട്ടിലില്ലാതിരുന്നതിനാൽ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലന്നും ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തങ്കമണി എക്എസൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.ഡി സജീവ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ പി.ടി സത്യരാജൻ, ജഗൻ കുമാർ, അജേഷ് ടി. ഫിലിപ്പ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രതിമോൾ, അനിൽ കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.