ചെറുതോണി. വീട് വിട്ട് പോയ വിദ്യാർത്ഥിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പൊലീസ് കണ്ടെത്തി. കീരിത്തോട് സ്വദേശിയായ പതിനൊന്നു വയസുകാരനാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വീട്ടിൽ നിന്നും കാണാതായത്. ഇന്നലെ ഉച്ച വരെ വീട്ടിൽ പഠിക്കുന്നുണ്ടായിരുന്നു കുട്ടി. ചേലച്ചുവട് എസ്എൻ യുപി സ്‌ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. കഞ്ഞിക്കുഴി സി ഐ യുടെ നേതൃത്വത്തിൽ പൊലീസ് നാട്ടുകാരുമായി പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പാംബ്ല വനത്തിൽ നിന്നും കുട്ടിയെ കണ്ടെത്തി.