തൊടുപുഴ: ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി ജില്ലയിലെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി.ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ സെപ്തംബർ 5വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരിവസ്തുക്കളുടെ കടത്ത്, ശേഖരണം, ഉപഭോഗം എന്നിവ തടയുന്നതിനായി പൊതുജനങ്ങൾ, ജനപ്രിനിധികൾ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ, വനിതാ സംഘടനകൾ, ഇതര വകുപ്പുകൾ എന്നിവരുടെ സഹകരണം ആവശ്യമാണ്. ഇപ്രകാരമുള്ള അബ്കാരി മേഖലയിലെ വ്യാജമദ്യ മയക്ക് മരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണൽ കൺട്രോൾ റൂമിൽ ട്രോൾ ഫ്രീ നമ്പർ ഉൾപ്പെടെയുള്ള നമ്പറുകളിൽ വിവരം അറിയിക്കാവുന്നതാണ്. ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചു.. ലൈസൻസ് സ്ഥാപനങ്ങളിൽ നിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും കീടനാശിനിയും മറ്റും വരുന്ന കുപ്പികളിൽ മദ്യം പകർന്ന് വാങ്ങരുതെന്നും ഉപയോഗിക്കരുതെന്നും അത് വളരെ ഗൗരവകരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും എക്സൈസ് മുന്നറിയിപ്പു നൽകി.
ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം - ട്രോൾ ഫ്രീ നമ്പർ 18004253415
ഹോട്ട് ലൈൻ നമ്പർ 155358
അസി. എക്‌സൈസ് കമ്മീഷണർ, ഇടുക്കി 04862232469 9496002866
ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളുടെ ഫോൺ നമ്പറുകൾ
സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി 04862232469, 9400069532
നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി 04864225782, 9400069534
എക്‌സൈസ്
സർക്കിൾ ഓഫീസ്
തൊടുപുഴ 04862223147, 9400069530
പീരുമേട് 04869232018, 9400069526
മൂന്നാർ 04864278356, 9400069524
ഉടുമ്പൻചോല 04868233247, 9400069528
ഇടുക്കി 04868275567 ,9446283186
എക്‌സൈസ്
റെയിഞ്ച് ഓഫീസ്,
തൊടുപുഴ 04862228544 ,9400069544
മൂലമറ്റം 04862 276566, 9400069543
ദേവികുളം 04865230806, 9400069536