road

നെടുങ്കണ്ടം: മഴക്കെടുതിയിൽ കൈലാസപ്പാറമാവടികൈലാസം മുള്ളരിക്കുടിറോഡ് തകർന്നതോടെ ദുരിതത്തിലായി പ്രദേശവാസികൾ. മുള്ളരികുടിചാക്കോസിറ്റി ഭാഗത്ത് റോഡിലേയക്ക് വലിയ മൺതിട്ട ഇടിഞ്ഞ് വീഴുകയും റോഡ്മൂടിപോവുകയും ചെയ്തു. ഇതിന്റെ മറ്റൊരു വശം ഇടിഞ്ഞ നിലയിലുമാണ്. നൂറ്മീറ്ററിനടുത്ത് സ്ഥലമാണ് മണ്ണ് മൂടിയത്. യാത്രക്കാർക്ക് നടന്ന് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.നെടുങ്കണ്ടം മേഖലയിൽ നിന്നും അടിമാലി, എറണാകുളം ഭാഗത്തേയ്ക്ക്പോകുന്നതിന് കുറഞ്ഞ ദുരത്തിൽ വേഗം എത്താൻ കഴിയുന്നതിനാൽ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി ആശ്രയിച്ചിരുന്നത്. ഈ റോഡ് അടഞ്ഞതോടെപ്രദേശത്തെ ആളുകൾക്ക് രോഗിയുമായി ആശുപത്രിയിൽ പോകണമെങ്കിൽ വളഞ്ഞ്ചുറ്റി വളരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.