തൊടുപുഴ: ബൈക്കും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇടവെട്ടി വലിയ ജാരം കാരകുന്നേൽ ഷാജിയുടെ മകൻ മാഹിൻ (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കുമ്മംകല്ലിലായിരുന്നു അപകടം. മറികടക്കാൻ ശ്രമിക്കുന്നതിനിടെ മാഹിന് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: അനീസ.