തൊടുപുഴ: സഹായം നൽകുന്നത് ആരും അറിയേണ്ടയില്ല എന്നാണ് ആ സർക്കാർ ജീവനക്കാരനകറെ നിബന്ധന. കലക്ട്രേറ്റിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആജീവനക്കാരൻ കോടിക്കുളം വില്ലേജിൽ പാറപ്പുഴയിൽ തന്റെ പേരിലുള്ള 20 സെന്റ് സ്ഥലം നാല് സെന്റ് വീതം അഞ്ചു പേർക്ക് വീട് വെയ്ക്കാൻ ആധാരം ചെയ്ത് നൽകുകയായിരുന്നു.. ജില്ലാ കളക്ടർ കണ്ടെത്തിയ നിർദ്ധനരായ അഞ്ച് പേർക്കാണ് ആധാരം ചെയ്ത് നൽകിയത്. ഗുണഭോക്താക്കളായ തങ്കമണി വില്ലേജിലെ ബീന ബിനോയ്, കുമാരമംഗലം വില്ലേജിലെ സുധാമണി വിജയൻ എന്നിവർക്ക് പ്രമാണം കലകടറുടെ ചേമ്പറിൽ വച്ച് ജില്ലാ കലക്ടർ എച്ച് ദിനേശൻ കൈമാറി. തൊടുപുഴ കൊച്ചുപറമ്പിൽ മഞ്ജു ജോസഫ്, വെള്ളിയാമറ്റം അറയിൽ സീനത്ത് , തൊടുപുഴ രതീഷ് റോസ്‌മേരി ദമ്പതികൾക്കുമാണ് സ്ഥലം ആധാരം ചെയ്ത് നൽകിയത്.