തൊടുപുഴ: ഉരുൾപൊട്ടലും പെട്ടിമുടി ദുരന്തവും മൂലം ഒറ്റപ്പെട്ട ഇടമലക്കുടി റോഡ് പൂർണ്ണമായും തകർന്ന നിലയിൽ ആണെന്നതിനാൽ ഓണക്കിറ്റ് ഉൾപ്പടെയുള്ള റേഷൻ ഭക്ഷ്യവസ്തുക്കൾ ഇടമലക്കുടിയിലെ 28 ഊരുകളിലായി താമസിക്കുന്ന 3000 ഓളം ആളുകൾക്ക് അപ്രാപ്യമാകുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ .എസ് . അജി പറഞ്ഞു.മൂന്നാറിൽ നിന്ന് 38 കിലോമീറ്ററോളം ദൂരം ഉണ്ട് ഇടമലക്കുടിക്ക് . അതിൽ പകുതി ദൂരവും കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇടമലക്കുടിയിലെ ആദിവാസി ഗോത്രത്തിൽപ്പെട്ടവർ. പെട്ടി മുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇടമലക്കുടിയിലേക്ക് അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് അതിന് അടിയന്തിര ശ്രദ്ധ സർക്കാരിനെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.