മൂന്നാർ: പെട്ടിമുടി ഉരുൾപൊട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് എസ് ഐ പി ഡബ്‌ളിയു യൂണിയന്റ സഹായം. ഒരാൾക്ക് 5000 രൂപ വീതമാണ് നൽകുന്നത്. ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നവർക്കുള്ള സഹായധനം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു. കൊടിക്കുന്നേൽ സുരേഷ് എംപി, ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എ ഐ സി സി അംഗം ഇ.എം ആഗസ്തി, സി പി മാത്യു, എസ്.അശോകൻ, യൂണിയൻ ജനറൽ സെക്രട്ടറി ജി മുനിയാണ്ടി എന്നിവർ സംബന്ധിച്ചു.