വെട്ടിമറ്റം: കാർഗിൽ യുദ്ധത്തിൽ പങ്കാളിയായി വീരമൃത്യു വരിച്ച ലാൻസ് നായിക്ക് പി.കെ സന്തോഷ് കുമാറിന്റെ ഭവനം പി.ജെ ജോസഫ് എം.എൽ.എ സന്ദർശിച്ചു. കാർഗിൽ യുദ്ധവിജയത്തിന്റെയും വീരമൃത്യുവിന്റെയും 21ാം വാർഷിക ഭാഗമായാണ് പി.ജെ.ജോസഫ് എംഎൽഎ ഭവനത്തിലെത്തിയത്. വീര ജവാന്റെ പിതാവ് പത്മനാഭപിള്ളയുമായും സഹോദരൻ പ്രസാദും കുടുംബാംഗങ്ങളുമായും സൗഹൃദം പങ്കുവച്ചു.
ഭവനത്തോടു ചേർന്നുള്ള വീര ജവാൻ ലാൻസ് നായിക് പി.കെ.സന്തോഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിലെത്തി പി.ജെ.ജോസഫ് എം.എൽ.എ ആദരാഞ്ജലികൾ അർപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യൂ, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.മോഹനൻ, ഗ്രാമ പഞ്ചായത്തംഗം രാജു കുട്ടപ്പൻ, വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, തോമസ് കുഴിഞ്ഞാലിൽ, ബെന്നി വെട്ടിമറ്റം, സോണി തോമസ്, ഷാജു കാടങ്കാവിൽ എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.