തൊടുപുഴ:കൊവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് കൈതാങ്ങായി ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷൻ. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുളള ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് സ്‌പോർട്ട്‌സ് ക്വാട്ടയിലുളള സർട്ടിഫിക്കറ്റ്‌വേരിഫിക്കേഷൻ നിലവിൽ പൈനാവ് സ്‌ഫോർട്‌സ് കൌൺസിലിന്റെ ആഫീസിൽനേരിട്ട് ഹാജരാകേണ്ട സാഹചര്യമുണ്ട് എന്നാൽ ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇതിനുളള സൗകര്യം 17 വരെ തൊടുപുഴ പുളിമൂട്ടിൽ പ്ലാസയിൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് ഇതിനുളള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതായി ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.റെനീഷ് മാത്യുവും സെക്രട്ടറി ഷൈജൻ സ്റ്റീഫനും അറിയിച്ചു.