തൊടുപുഴ:പച്ചക്കറി കൃഷി വ്യാപനത്തിന് വിപണി ഉറപ്പുവരുത്തുന്നതിനായി കാഡ്‌സ് വിത്തുബാങ്കിന്റെ നേതൃത്വത്തിൽ 1000വീടുകളിൽ 'വീട്ടുപച്ച'പദ്ധതിക്ക് കർഷകദിനത്തിൽ തുടക്കം കുറിക്കും. തൊടുപുഴ നഗരസഭയിലും അനുബന്ധ പഞ്ചായത്തുകളായ കുമാരമംഗലം, മണക്കാട്, മുട്ടം, ഇടവെട്ടി, കരിമണ്ണൂർ എന്നിവിടങ്ങളിലുമാണ് 'വീട്ടുപച്ച' ആരംഭിക്കുന്നത്. പച്ചക്കറിക്കൃഷിക്ക് ആവിശ്യമായ 20ഗ്രോ ബാഗുകൾ, 1ചാക്ക് ചാണകം അല്ലങ്കിൽ 10കലോ മണ്ണിരക്കമ്പോസ്റ്റ്, 4കലോ എല്ലുപൊടി, 2കലോ വേപ്പിൻപിണ്ണാക്ക്, 3കലോ ചകിരച്ചോറ്, 2കലോ ഡോളോമൈറ്റ്, 5തരം പച്ചക്കറി തൈകൾ(ഇഷ്ടമുള്ളത്)എന്നിവയടങ്ങുന്ന ഒരുകിറ്റ് ആണ് നൽകുന്നത്(30 ശതമാനം സബ്‌സിഡയോടുകൂടി) നടപ്പാക്കുന്ന ഇ പദ്ധതിയിൽ സബ്‌സിഡി കഴിച്ച് 1000രൂപ നൽകിയാൽ മതിയാകും, തിങ്കളാഴ്ച്ച മുതൽ 30വരെയാണ് കിറ്റിന്റെ വിതരണം. വീട്ടാവശ്യം കഴിഞ്ഞുണ്ടാകുന്ന ഉത്പന്നങ്ങൾ വിപണി വിലയിൽ നിന്നും 20 ശതമാനം അധിക വില നൽകി കാഡ്‌സ് വിത്ത് ബാങ്കിൽ സംഭരിക്കുകയും ചെയ്യും.. മണ്ണ് ലഭ്യമല്ലാത്ത വർക്ക് മുൻകൂട്ടി അറിയിച്ചാൽ നൽകുന്നതാണെന്ന് കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അറിയിച്ചു