തൊടുപുഴ: പ്രളയക്കെടുതിയുടെയും കൊവിഡ് മഹാമാരിയുടെയും അതിജീവനത്തിനായി കർഷകർക്ക് വേണ്ടി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് അറിയിക്കുന്നതിനായി വാഗമൺ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഓൺലൈൻ ക്ലാസ് ക്രമീകരിച്ചിരിക്കുന്നു. 17 ന് ഉച്ചകഴിഞ്ഞു 1.45 മുതൽ 3.45 വരെ നടത്തുന്ന ക്ലാസ്സിൽ സുഭിക്ഷ കേരളം, റീബിൽഡ് കേരള, കിസാൻ ക്രെഡിറ്റ് കാർഡ് എന്നീ പദ്ധതികളെ കുറിച്ചും വിവിധ ഉപഘടകങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, ടെക്‌നീക്കൽ അസിസ്റ്റന്റ് എന്നിവർ നയിക്കുന്ന ക്ലാസ്സിന്റെ ലിങ്ക് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 8590248075, 9446131618 എന്നീ നമ്പറുകളിൽ തന്നെ വിളിച്ചു രജിസ്റ്റർ ചെയ്യണം.