ചെറുതോണി : കാലവർഷത്തിൽ അപ്രോച്ച് റോഡ് തകർന്ന മങ്കുവ മങ്കുത്ത് പാലം ഗതാഗത യോഗ്യമാക്കുന്നതിന് റോഷി അഗസ്റ്റിൻ എംഎൽഎ 15 ലക്ഷം രൂപ അനുവദിച്ചു. ചിന്നാർ പുഴക്ക് കുറുകെയുള്ള പാലമാണിത്. അപ്രോച്ച് റോഡ് തകർതേടെ പ്രദേശവാസികൾക്ക് വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെക്ക് പോകുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായിവരികയാണ്. 30 മീറ്ററിൽ കൂടുതൽ നീളമുള്ള പാലത്തിനു കൈപ്പിടി ഇല്ലാത്തത് അപകട സാദ്ധ്യത സൃഷ്ടിക്കുന്നു..
സ്ഥലം സന്ദർശിക്കാൻ എത്തിയ എംഎൽഎക്ക് നൽകിയ നിവേദനം പരിഗണിച്ചു തുക അനുവദിച്ചത്. കാലതാമസം കൂടാതെ നിർമ്മാണം ആരംഭിക്കുന്നതിന് നടപടിയെടുക്കുമെന്ന് എംഎൽഎ പറഞ്ഞു.
"2018ലെ പ്രളയത്തിൽ ഒട്ടേറെ നാശനഷ്ടം സംഭവിച്ച മേഖല കൂടിയാണിത്. ഇതുവഴി പോകുന്ന പള്ളിക്കുടി സിറ്റിമങ്കുത്ത് പാലം റോഡിന് 2 കോടി 49 ലക്ഷം രൂപ റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും റോഡും പാലവും പൂർത്തിയാകുതോടെ വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലേക്ക് കൊന്നതടിയിൽ നിന്ന് പുതിയ ഒരു റൂട്ട് കൂടി യാഥാർത്ഥ്യമാകും
റോഷി അഗസ്റ്റിൻ എംഎൽഎ