തൊടുപുഴ: നിർമ്മാണം പൂർത്തിയായ മുട്ടം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റി. ഇതോടൊപ്പം കുളമാവ് സ്റ്റേഷന്റെയും ഉദ്ഘാടനം മാറ്റിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെയും പ്രളയക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയെതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച മുട്ടം പൊലീസ് സ്റ്റേഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി കോറന്റയിനിലായതോടെ ഉദ്ഘാടനം മാറ്റിവെയ്ക്കുകയായിരുന്നു.