തൊടുപുഴ: തുണി കഴുകുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് വീട്ടമ്മ മരിച്ചു. കാളിയാർ വട്ടകുന്നേൽ മേരിയാണ് (65) മരിച്ചത്. ഇന്നലെ ഉച്ചക്ക് കാളിയാർ മുപ്പത്താറു കവലയ്ക്ക് സമീപമായിരുന്നു സംഭവം. പുഴയിൽ കുളിക്കാനും തുണി കഴുകാനുമെത്തിയ മേരി കാൽ വഴുതി പുഴയില്‍ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ കുളിക്കാന്‍ എത്തിയ ആളാണ് ഇവരെ പുഴയില്‍ കണ്ടെത്തിയത്. കാളിയാര്‍ എസ്‌.ഐ വി.സി. വിഷ്ണു കുമാറിൻ്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്കു ശേഷം സംസ്‌കരിക്കും. തനിച്ച് താമസിച്ചിരുന്ന മേരി അവിവാഹിതയാണ്.