കട്ടപ്പന: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറിതൈകളുടെ വിതരണം തുടങ്ങി. ഇടിഞ്ഞമലയിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് 800 ചരുരശ്ര മീറ്റർ വിസ്തൃതിയിൽ മഴ മറ നിർമിച്ചാണ് പച്ചക്കറിതൈകൾ ഉദ്പ്പാദിപ്പിക്കുന്നത്. ഇവിടൈ ഒരേസമയം 10 ലക്ഷം തൈകൾ ഉൽപാദിപ്പിക്കാം. ഇൻഡോഅമേരിക്കൻ വിത്തുകളും കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള വിത്തുകളുമാണ് നഴ്‌സറിയിൽ നടുന്നത്. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട, ബാങ്ക് സെക്രട്ടറി മാത്യു തോമസ്, പി.ബി. ഷാജി, വി.എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു. പച്ചക്കറിക്കൃഷി ആരംഭിക്കുന്നവർക്കായി വിപണന സൗകര്യവും ബാങ്ക് ഏർപ്പെടുത്തും.