കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ അംഗം ആന്റണി കുഴിക്കാട്ട് ആരോപിച്ചു. പഞ്ചായത്ത് കമ്മറ്റി ചേർന്നിട്ട് 40 ദിവസം പിന്നിട്ടു. പഞ്ചായത്തിരാജ് നിയമമനുസരിച്ച് 30 ദിവസത്തിനുള്ളിൽ കമ്മിറ്റി ചേരണമെന്നാണ്. ജൂലായ് ഏഴിനാണ് ഒടുവിൽ കമ്മിറ്റി കൂടിയത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകും. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചതോടെ നിലവിൽ ഭരണ പ്രതിസന്ധിയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റികൾ പോലും കൂടുന്നില്ല. ഭരണം താളംതെറ്റിയിരിക്കുകയാണെന്നും വികസന പ്രവർത്തനങ്ങൾ നിലച്ചുവെന്നും ആന്റണി കുഴിക്കാട്ട് ആരോപിച്ചു.