തുടങ്ങനാട്: മുട്ടം - പാലാ റൂട്ടിൽ പുറവിള ഭാഗത്ത് കഴിഞ്ഞ ദിവസം റോഡ് ഇടിഞ്ഞത് പരിഹരിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് യൂത്ത് ഫണ്ട് (എം) മുട്ടം മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു. നിത്യവും അനേകം വാഹനങ്ങളാണ് ഇത് ഇത് വഴി കടന്ന് പോകുന്നത്. യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് രഞ്ജീത്ത് മനപ്പുറത്ത്അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി. എച്ച് ഈസാ ,ജോബി തീക്കുഴിവേലിൽ, കെ പി അമീർഖാൻ ,സന്തു കാടൻ കാവിൽ, ബിബിൻ പാമ്പക്കൽ, സിറിൽ വയലിക്കുന്നേൽ, അജോ പ്ലാക്കൂട്ടം എന്നിവർ പ്രസംഗിച്ചു.