കട്ടപ്പന: മരശിഖിരം ഒടിഞ്ഞുവീണ് കട്ടപ്പന നഗരത്തിൽ ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. അശോകക്കവലയിൽ ഇന്നലെ വൈകിട്ട് ആറോടെയാണ് തണൽമരത്തിന്റെ ശിഖിരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി റോഡിൽ പതിച്ചത്. ഇതോടെ നഗരത്തിന്റെ ഒരുഭാഗത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു. ടാക്‌സിഓട്ടോ സ്റ്റാൻഡിനു സമീപത്തേയ്ക്ക് ശിഖിരത്തിന്റെ ഒരുഭാഗം പതിച്ചെങ്കിലും അപകടം ഒഴിവായി. കട്ടപ്പന അഗ്‌നിശമന സേന എത്തി ശിഖിരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.