കട്ടപ്പന: നിയന്ത്രണംവിട്ട ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു. കാഞ്ചിയാർ സ്വരാജ് പടന്നമാക്കൽ ജോസഫിന്റെ(അപ്പച്ചൻ) മകൻ ഡോണി(29) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ വണ്ടൻമേട് ആമയാറിനു സമീപമാണ് അപകടം. ഡോണി ഓടിച്ചിരുന്ന ബൈക്ക് തടി കയറ്റിവന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന ഇ.എം. ബേബി ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ലിസിയാണ് അമ്മ. ഭാര്യ അൽഫോൺസ. ഒരു മകളുണ്ട്.