തൊടുപുഴ: പെട്ടി മുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക,ജില്ലയിൽ പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ട വീടുകൾ പുനർനിർമ്മിച്ചു നൽകുക.പ്രകൃതി ദുരന്തങ്ങൾക്ക് ഇടരയാകുന്നവരെ സഹായിക്കാൻ സ്ഥിരസംവിധാനം ഏർപ്പെടുത്തുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസം തുടങ്ങി.ഉപവാസ സമരം കേരളാ കോൺഗ്രസ്സ് നേതാവ് മാത്യു സ്റ്റീഫൻ എക്സ് എം. എൽ. ഉദ്ഘാടനം ചെയ്തു.സി.എം.പി ഏരിയ സെക്രട്ടറി വി.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.എസ്. ഷാജി,അഡ്വ.ബിജു നടുവിലേടത്ത്,പൊന്നമ്മ സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.