തൊടുപുഴ: സംസ്ഥാന സർക്കാർ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കൊറോണ സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ തൊടുപുഴബ്ലോക്ക്തല ഉദ്ഘാടനം 17ന് രാവിലെ 11ന് നടക്കും.കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടക്കുന്ന പരിപാടി തൊടുപുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ്‌ജോസ് എച്ചിരിക്കാട്ട് നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മന്ത്രി അഡ്വ. കെ. രാജുഫേസ്ബുക്ക് ലൈവിലൂടെ നിർവഹിക്കും. തൊടുപുഴ ക്ഷീരവികസന യൂണിറ്റിനു കീഴിലുള്ള 13 ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് 1050 ചാക്ക്‌കേരള ഫീഡ്‌സ് വിതരണം നടത്തും. ഒരു ചാക്ക് കാലിത്തീറ്റക്ക് 400 രൂപ സബ്‌സിഡിയാണ് കർഷകർക്ക് ലഭിക്കുക. തൊടുപുഴബ്ലോക്കിൽ മാത്രം 618 കർഷകർക്ക് ആനുകൂല്യം ലഭിക്കും. ഏപ്രിൽ മാസത്തെ സംഘത്തിൽ അളക്കുന്ന പാലളവിന് അനുസരിച്ച് ഒരു കർഷകന് പരമാവധി 5 ചാക്ക് വരെ സബ്‌സിഡി ഇനത്തിൽ വിതരണം ചെയ്യുന്നതാണ്.