അരിക്കുഴ : അരിക്കുഴ ഉദയ വൈ. എം. എ ലൈബ്രറിയുടെ നേത്രത്വത്തിൽ 74മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. 'പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത് എന്ന വിഷയത്തിൽ യു എൻ പ്രകാശ് (പ്രിൻസിപ്പാൾ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ, തൊടുപുഴ )വിഷയാവതരണം നടത്തി തുടർന്ന് 'ഗാന്ധി ദർശനങ്ങളുടെ പ്രാധാന്യം ഇന്ന്' എന്ന വിഷയത്തിൽ ബാബു പള്ളിപ്പാട്ട് (സെക്ഷൻ ഓഫീസർ എം ജി സർവകലാശാല )വിഷയം അവതരിപ്പിച്ചു.