തൊടുപുഴ: പെട്ടിമുടി സന്ദർശന വേളയിൽ തൊഴിലാളികളെ നേരിൽ കാണാൻ വിസമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാറിലെ തോട്ടംതൊഴിലാളികളെ ആകെ അപമാനിച്ചിരിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു.

കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരെയും പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെയും രണ്ടായി കണ്ട മുഖ്യമന്ത്രിപിണറായി വിജയന്റെ തൊഴിലാളി തിരിച്ചറിയണം. വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ആർക്കും എതിർപ്പില്ല. എന്നാൽ വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരമെങ്കിലും പെട്ടിമുടിദുരന്തത്തിൽ മരണമടഞ്ഞ തോട്ടംതൊഴിലാളികൾക്ക് നൽകാതെ പോയത് കടുത്ത അനീതിയാണ്.മരണമടഞ്ഞവരുടെ ആശ്രിതരെ പുനരധിവസിപ്പിക്കുവാനും നടപടി ഉണ്ടാവണം. ജില്ലയിലെ എല്ലാ തോട്ടങ്ങളിലെയും തൊഴിലാളി ലയങ്ങളുടെ സ്ഥിതി ദയനീയമാണ്. ചുരുങ്ങിയപക്ഷം രണ്ട് കിടപ്പുമുറികളെങ്കിലും ഉള്ള ലയങ്ങൾ തൊഴിലാളികൾക്ക് നൽകണമെന്ന മുൻ യു ഡി എഫ് സർക്കാരിന്റെ തീരുമാനം പിണറായി സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. രണ്ടുമുറികളുള്ള ലയങ്ങൾ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നിർമ്മിച്ച് നൽകണമെന്നും അഡ്വ. എസ് അശോകൻ ആവശ്യപ്പെട്ടു.