തൊടുപുഴ: കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ ആറ് മാസക്കാലമായി ജോലി നഷ്ടപ്പെട്ടിരിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡുകളിൽ നിന്നും പതിനായിരം രൂപ വീതം ധനസഹായം നൽകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വർഗീസ് ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂർ സംഘം തൊടുപുഴ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനസർക്കാർ കോവിഡ് ധനസഹായമായി ക്ഷേമ ബോർഡുകൾ 1000 രൂപ വീതമാണ് നൽകിയത് ഇത് അപര്യാപ്തമാണ്
ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.മേഖലാ പ്രസിഡന്റ് കൃഷ്ണചന്ദ്രൻ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ നേതാക്കളായ വി.എൻ രവീന്ദ്രൻ ,കെ ജയൻ ഷീബ സാബു ,കെ.എം. സിജു ,എ.പി സഞ്ജു എന്നിവർ സംസാരിച്ചു . മേഖലാ ഭാരവാഹികളായി എൻ. കൃഷ്ണചന്ദ്രൻ (പ്രസിഡന്റ്)എസ്. കെ രാമൻകുട്ടി, സി.എം ശ്രീകുമാരൻ, ടി. എൻ. ഷാജി ,സരള രാജു ,(വൈസ് പ്രസിഡന്റ്മാർ) കെ. ഷിബമോൻ ( സെക്രട്ടറി )ഷിജോ ആഗസ്തി ,കെ എൻ സജീവ് ,പി വി സാബു, നിഷാ മനോജ് ( ജോയിൻ സെക്രട്ടറിമാർ) അമൽ കെ.ആർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.