ഇടുക്കി: മദ്യംമയക്കുമരുന്ന് വിപത്തുകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രചാരണ പരിപാടിക്ക് സ്വാതന്ത്ര്യദിനത്തിൽ ജില്ലയിൽ തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുയിലിമല എ ആർ ക്യാമ്പിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി എം എം മണി നിർവഹിച്ചു.
മാർച്ച് 31 വരെ നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, ചികിത്സയും പുനരധിവാസവും, സ്വഭാവ രൂപീകരണ ക്ലാസുകൾ എന്നിവ നടത്തും.
സാമൂഹിക നീതി വകുപ്പ് , എക്‌സൈസ് , പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രചരണ പരിപാടികൾ.