തൊടുപുഴ: കോടികുളം ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ആളുകളുടെ അർഹത പരിശോധന 18,19 തിയതികളിൽ പഞ്ചായത്ത് ഓഫീസിൽ നടക്കും. ആവശ്യമായ രേഖകളും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. പ്രതിമാസ വരുമാനം റേഷൻ കാർഡ് പ്രകാരം ആയിരം രൂപയിൽ അധികമുള്ള ഗുണഭോക്താക്കൾ റവന്യൂ അധികാരികളിൽ നിന്ന് സർട്ടിഫിക്കറ്റ് ഹാജരേക്കേണ്ടതാണ്. അല്ലാത്തവർക്ക് വേതനം ലഭിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു. 04862 264321